സുവാരസ് ഉറുഗ്വേ കുപ്പായമഴിച്ചു

മൊണ്ടെവിഡിയോ
ഉറുഗ്വേ ഫുട്‌ബോൾ ഇതിഹാസം ലൂയിസ് സുവാരസ് ദേശീയ കുപ്പായമഴിക്കുന്നു. ശനിയാഴ്‌ച പരാഗ്വേക്കെതിരെ നടക്കുന്നത് അവസാന മത്സരമാണെന്ന് മുപ്പത്തേഴുകാരൻ പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ശനി പുലർച്ചെ അഞ്ചിനാണ് ഉറുഗ്വേ പരാഗ്വേയെ നേരിടുന്നത്. ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് സുവാരസ്. 142 കളിയിൽ 69 ഗോളടിച്ചു. 2007ലായിരുന്നു അരങ്ങേറ്റം.









0 comments