പ്രത്യേക കോൺസുലർ ക്യാമ്പ് സെപ്തംബർ ആറിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 12:08 PM | 0 min read

ദോഹ > ഇൻഡസ്ട്രിയൽ ഏരിയയിലും, ഏഷ്യൻ ടൗൺ സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്കും ജോലി ദിവസങ്ങളിൽ ദോഹയിൽ വന്ന് പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പിസിസി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) തുടങ്ങിയ എംബസ്സി സേവനങ്ങൾ പ്രയോജനപെടുത്താൻ  കഴിയാത്തവർക്കുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സെപ്റ്റംബർ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഏഷ്യൻ ടൗണിലെ ഇമാര ഹെൽത്ത് കെയറിൽ വച്ച് നടക്കും.

ആവശ്യമായ രേഖകളുടെ (പാസ്പോർട്ട്, ഖത്തർ ഐഡി, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ (2 ഇഞ്ച് x 2 ഇഞ്ച് സൈസ്, 2 എണ്ണം) ഒറിജിനലും, പകർപ്പുകളും കൊണ്ടുവരേണ്ടതാണ്. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് രാവിലെ 8 മണി മുതൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഐ. സി.ബി. എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്യാഷ് പെയ്മെന്റ് മാത്രമേ ഉണ്ടാവുകയുള്ളൂ, കാർഡ് പെയ്മെന്റ് ഉണ്ടായിരിക്കുകയില്ല. പുതുക്കിയ പാസ്പോർട്ടുകൾ സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 9 മുതൽ 10 വരെ, ഇതേ സ്ഥലത്തുവച്ച് വിതരണം ചെയ്യും.
 



deshabhimani section

Related News

View More
0 comments
Sort by

Home