സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ഏഴടിച്ച്‌ ബാഴ്‌സ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 10:44 PM | 0 min read


ബാഴ്‌സലോണ
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ബാഴ്‌സലോണ തകർപ്പൻ കളി തുടരുന്നു. റയൽ വല്ലാഡോലിഡിനെ ഏഴ്‌ ഗോളിന്‌ മുക്കി തുടർച്ചയായ നാലാംജയം കുറിച്ചു. ഹാട്രിക്കുമായി റഫീന്യ തിളങ്ങി. റോബർട്ട്‌ ലെവൻഡോവ്‌സ്‌കി, യൂലെസ്‌ കൗണ്ടെ, ഡാനി ഒൽമോ, ഫെറാൻ ടോറസ്‌ എന്നിവരും ഗോളടിച്ചു. 12 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്‌ ബാഴ്‌സ. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്‌ മൂന്നു കളിയിൽ ഒരു ജയവുമായി അഞ്ചാംസ്ഥാനത്താണ്‌.

പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിനുകീഴിൽ ഗോളടിച്ച്‌ മുന്നേറുകയാണ്‌ ബാഴ്‌സ. ലീഗിൽ നാലു കളിയിൽ 13 ഗോളടിച്ചു. വഴങ്ങിയത്‌ മൂന്നെണ്ണംമാത്രം. മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ്‌ അത്‌ലറ്റിക്‌ ബിൽബാവോയെ ഒരു ഗോളിന്‌ വീഴ്‌ത്തി. പരിക്കുസമയം ഏഞ്ചൽ കൊറിയയാണ്‌ വിജയഗോൾ നേടിയത്‌. എട്ട്‌ പോയിന്റുമായി പട്ടികയിൽ രണ്ടാംസ്ഥാനത്തുണ്ട്‌ അത്‌ലറ്റികോ.



deshabhimani section

Related News

View More
0 comments
Sort by

Home