ഒടുവിൽ 
ലെവർകൂസൻ തോറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 10:37 PM | 0 min read


ലെവർകൂസൻ
ജർമനിയിൽ ഒടുവിൽ ബയേർ ലെവർകൂസൻ തോൽവിയറിഞ്ഞു. 35 മത്സരങ്ങൾക്കുശേഷം ആർ ബി ലെയ്‌പ്‌സിഗിനോടാണ്‌ കീഴടങ്ങിയത്‌. 462 ദിവസമായി ജർമൻ ലീഗിൽ ചാമ്പ്യൻമാർ തോറ്റിട്ട്‌. കഴിഞ്ഞ സീസണിൽ ഒരു കളിയിലും വീണില്ല. 2023 സീസണിലാണ്‌ ഒടുവിൽ തോറ്റത്‌. ഇത്തവണ ലീഗിലെ രണ്ടാംകളിയിൽത്തന്നെ തിരിച്ചടി കിട്ടി. ലെയ്‌പ്‌സിഗ്‌ 3–-2നാണ്‌ സാബി അലോൺസോയെയും സംഘത്തെയും വീഴ്‌ത്തിയത്‌. രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്‌. ലൂയിസ്‌ ഒപെൻഡ ഇരട്ടഗോളടിച്ചപ്പോൾ മറ്റൊന്ന്‌ കെവിൻ കാംപെലിന്റെ വകയായിരുന്നു. ലെവർകൂസനായി ജെറെമി ഫ്രിംപോങ്ങും അലെയാൻന്ദ്രോ ഗ്രിമാൾഡോയും ലക്ഷ്യംകണ്ടു. രണ്ടു കളിയിൽ മൂന്ന്‌ പോയിന്റുമായി ഒമ്പതാംസ്ഥാനത്താണ്‌ ലെവർകൂസൻ.



deshabhimani section

Related News

View More
0 comments
Sort by

Home