കുവൈറ്റിലെ സർക്കാർ ഓഫീസുകളിൽ സായാഹ്ന ജോലി സമയം നടപ്പാക്കുന്നത് ആലോചിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 12:48 PM | 0 min read

കുവൈറ്റ് സിറ്റി > കുവൈറ്റിലെ സർക്കാർ  ഓഫീസുകളിൽ  സായാഹ്ന ജോലി സമയം നടപ്പാക്കുന്നത് അധികൃതർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ സിവിൽ സർവീസ് കമ്മീഷൻ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ബ്യൂറോ മേധാവി ഡോക്ടർ ഇസാം അൽ റുബയാന്റെ  അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ പങ്കെടുത്തു.

13 സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ രാവിലെയും വൈകുന്നേരവും സർക്കാർ ഓഫീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചാണ് ചർച്ചകൾ നടന്നത്.  പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും സർക്കാർ സേവനങ്ങൾ എല്ലാ സമയത്തും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വൈകുന്നേരങ്ങളിൽ കൂടി ജോലി സമ്പ്രദായം നടപ്പാക്കുന്നത് ആലോചിക്കുന്നത്.

രാജ്യത്തെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് സിവിൽ സർവീസ് കമ്മീഷൻ പ്രതിജ്ഞാ ബന്ധമാണെന്നും അധികൃതർ പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളുടെ അഭിപ്രായങ്ങൾ പരിഗണിച്ചശേഷം ഷിഫ്റ്റ് സമ്പ്രദായം വേഗത്തിൽ നടപ്പിലാക്കാനാണ് സിവിൽ സർവീസ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home