ദ്രാവിഡിന്റെ മകൻ ദേശീയ ടീമിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 10:29 PM | 0 min read

മുംബൈ> ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യയുടെ അണ്ടർ 19 ടീമിൽ മുൻ ക്യാപ്‌റ്റനും കോച്ചുമായ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത്‌ ദ്രാവിഡ്‌ സ്ഥാനംപിടിച്ചു. പേസ്‌ ബൗളിങ് ഓൾറൗണ്ടറാണ്‌ പതിനെട്ടുകാരൻ. മൂന്ന്‌ ഏകദിനത്തിലും രണ്ടു ചതുർദിന മത്സരത്തിലും സമിത്തുണ്ട്‌.

ഉത്തർപ്രദേശിലെ മുഹമ്മദ്‌ അമൻ പുതുച്ചേരിയിൽ 21, 23, 26 തീയതികളിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ക്യാപ്‌റ്റനാകും. സെപ്‌തംബർ 30, ഒക്‌ടോബർ 7 തീയതികളിൽ തുടങ്ങുന്ന ചതുർദിനമത്സത്തിൽ സോഹം പട്‌വർധനാണ്‌ ക്യാപ്‌റ്റൻ. രണ്ടു ടീമിലും മലയാളിയായ മുഹമ്മദ്‌ ഇനാനുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home