ടീം അൽഖുവൈർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 02:35 PM | 0 min read

മസ്കത്ത് > അൽ ഖുവൈർ മേഖലയിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ടീം അൽ ഖുവൈറിന്റെ നേതൃത്വത്തിൽ ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഓഗസ്ത് 30 വെള്ളിയാഴ്ച ബോഷറിലെ നാഷണൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ നാൽപതോളം പേർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി പ്രവർത്തകർ പ്ലേറ്റ്ലെറ്റ് ഡൊണേഷനും നടത്തി.

രാവിലെ എട്ട് മണിക്ക് നടത്തിയ തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 12.30 ന് സമാപിച്ചു. ഒമാനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ സുധി പദ്മനാഭൻ, അനു ചന്ദ്രൻ, റിയാസ് അമ്പലവൻ, സന്തോഷ് എരിഞ്ചേരി, രഞ്ചു അനു, ബിജോയ് പാറാട്ട് തുടങ്ങിയവർ ക്യാമ്പിന്റെ ഭാഗമായി. ടീം അൽ ഖുവൈർ പ്രവർത്തകരായ നിജിൻ , സുജേഷ് കേ ചേലോറ, ലിജിന ഇരിങ്ങ, യതീഷ് ഗംഗാധരൻ, അർനോൾഡ് , സുമിഷ സുജേഷ്, ജയചന്ദ്രൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
 



deshabhimani section

Related News

View More
0 comments
Sort by

Home