ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ പിറന്നാൾ: ഇന്ന്‌ ദേശീയ കായിക ദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 12:09 PM | 0 min read

ന്യൂഡൽഹി > രാജ്യം ഇന്ന്‌ ദേശീയ കായിക ദിനം ആചരിക്കുന്നു. ഇന്ത്യയുടെ ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പിറന്നാൾ ദിനത്തിലാണ്‌ ഇന്ത്യ കായിക ദിനം ആചരിക്കുന്നത്‌. 2012 മുതലാണ്‌ ആഗസ്‌ത്‌ 29 ദേശീയ കായിക ദിനമായി ആചരിച്ച്‌ തുടങ്ങിയത്‌. ധ്യാൻചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം കായിക ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

1909 ആഗസ്‌ത്‌ 29 ന്‌ അലഹബാദിലാണ്‌ ധ്യാൻചന്ദിന്റെ ജനനം. പിതാവിന്റെ പാത പിന്തുടർന്ന്‌ സൈന്യത്തിൽ എത്തിയ ധ്യാൻചന്ദ്‌ തന്റെ ഹോക്കി കരിയർ ആരംഭിക്കുന്നതും അവിടെ നിന്ന്‌ തന്നെ. 22 വർഷം നീലക്കുപ്പായണിച്ച ധ്യാൻചന്ദ്‌ ഇന്ത്യൻ ഹോക്കി ടീമിന്റെയും രാജ്യത്തിന്റെയും മുഖമായി മാറി. 1928, 1932, 1936 വർഷങ്ങളിൽ ഒളിമ്പിക്‌സിൽ ഇന്ത്യ സ്വർണം നേടുമ്പോൾ ധ്യാൻചന്ദായിരുന്നു ടീമിന്റെ നട്ടെല്ല്‌. 1936 ലെ ഒളിമ്പിക്‌സിൽ ജർമനിയെ ഒന്നിനെതിരെ എട്ട്‌ ഗോളുകൾക്കായിരുന്നു ധ്യാൻചന്ദിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം തകർത്തത്‌. മൂന്ന്‌ ഗെയിംസുകളിൽ നിന്നായി 12 മത്സരങ്ങളിൽ ഇറങ്ങിയ ധ്യാൻചന്ദ്‌ 33 ഗോളുകൾ ഇന്ത്യക്കായി നേടിയിട്ടുണ്ട്‌.

ധ്യാൻചന്ദിന്റെ പ്രകടനം ഇഷ്‌ടപ്പെട്ട അഡോൾഫ്‌ ഹിറ്റ്‌ലർ താരത്തെ ജർമനിക്ക്‌ വേണ്ടി കളിക്കാൻ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ധ്യാൻചന്ദ്‌ ഇത്‌ നിരസിക്കുകയായിരുന്നു.

 

 



deshabhimani section

Related News

View More
0 comments
Sort by

Home