സ്വകാര്യ മേഖലയിലെ വനിതകൾക്ക് പ്രസവാവധി 90 ദിവസമായി ഉയർത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 03:05 PM | 0 min read

ദുബായ് > സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി വനിതകൾക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 90 ദിവസമായി ഉയർത്തി അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി. അബുദാബിയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് അടുത്തിടെ ആരംഭിച്ച എമിറാത്തി ഫാമിലി ഗ്രോത്ത് സപ്പോർട്ട് പ്രോഗ്രാമിൻ്റെ ഭാഗമായാണ് സംരംഭം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി അമ്മമാർക്ക് അവരുടെ പ്രസവ അവധി സമയത്ത് ശമ്പളത്തിന് അനുബന്ധമായ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാൻ ഇതിലൂടെ സാധിക്കും.

അബുദാബിയിൽ ഇഷ്യൂ ചെയ്ത ഫാമിലി ബുക്ക് ഉള്ളവരും തൊഴിലുടമയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടിയതുമായ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി അമ്മമാർക്ക് പുതിയ സേവനം ലഭ്യമാണ്.

കുഞ്ഞ് ജനിച്ച് ആദ്യത്തെ 30 ദിവസത്തിനുള്ളിൽ വ്യക്തികൾ സേവനത്തിനായി അപേക്ഷിക്കണം. കുട്ടിയുടെ ജനന തീയതി 2024 സെപ്തംബർ 1നോ അതിനു ശേഷമോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾ അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home