കൈരളി സലാല പി കൃഷ്ണപിള്ള അനുസ്മരണ യോഗം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 02:51 PM | 0 min read

സലാല > കൈരളി സലാല പി കൃഷ്ണപിള്ള അനുസ്മരണ യോഗം നടത്തി. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇടതുപക്ഷം ചരിത്രവും വർത്തമാനവും" എന്ന വിഷയത്തിൽ കുഞ്ചൻ നമ്പ്യാർ സ്മാരക ഭരണ സമിതി ചെയർമാൻ കെ ജയദേവൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും വനിതാ വിഭാഗം പ്രസിഡന്റ് ഷെമീന അൻസാരി നന്ദിയും രേഖപ്പെടുത്തി.


 



deshabhimani section

Related News

View More
0 comments
Sort by

Home