ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോൾ ; ഷൂട്ടൗട്ടിൽ ബഗാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 10:40 PM | 0 min read

കൊൽക്കത്ത
ബംഗളൂരു എഫ്‌സിയെ ഷൂട്ടൗട്ടിൽ 4–-3ന്‌ കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ. നിശ്ചിതസമയത്ത്‌ 2–-2 എന്നായിരുന്നു സ്‌കോർ. ഷൂട്ടൗട്ടിൽ ബംഗളൂരുവിന്റെ രണ്ടു കിക്കുകൾ തടുത്തിട്ട്‌ ഗോൾ കീപ്പർ വിശാൽ കെയ്‌ത്ത്‌ തിളങ്ങി. ശനിയാഴ്‌ച നടക്കുന്ന ഫൈനലിൽ നോർത്ത്‌ ഈസ്റ്റ്‌  യുണൈറ്റഡാണ്‌ ബഗാന്റെ എതിരാളി.

ക്വാർട്ടറിൽ പഞ്ചാബ്‌ എഫ്‌സിയെ ഷൂട്ടൗട്ടിൽ മറികടന്ന ബഗാൻ സെമിയിലും ആ മികവ്‌ ആവർത്തിച്ചു. ഷൂട്ടൗട്ടിൽ ബംഗളൂരു താരങ്ങളായ ഹാളീചരൺ നർസാറിയുടെയും അലെക്‌സാണ്ടർ ജൊവാനോവിച്ചിന്റെയും കിക്കുകൾ വിശാൽ തടുത്തിട്ടു. ഗ്രെഗ്‌ സ്റ്റുവർട്ടിന്റെ കിക്ക്‌ തടഞ്ഞ്‌ ഗുർപ്രീത്‌ സിങ്‌ സന്ധു ബംഗളൂരുവിന്‌ പ്രതീക്ഷ നൽകിയെങ്കിലും ജൊവാനോവിച്ചിന്‌ പിഴച്ചതോടെ അവർ മടങ്ങി.

രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷമായിരുന്നു ബഗാന്റെ തിരിച്ചുവരവ്‌. ദിമിത്രി പെട്രറ്റോസും അനിരുദ്ധ്‌ ഥാപ്പയും ഗോളടിച്ചു. ബംഗളൂരുവിനായി സുനിൽ ഛേത്രി പെനൽറ്റിയിലൂടെ ലീഡ്‌ നൽകി. വിനിത്‌ വെങ്കിടേഷ്‌ രണ്ടാംഗോൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Home