ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം യുവജനോത്സവം : സാഹിത്യ മത്സരങ്ങൾ ആഗസ്ത് 30ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 05:40 PM | 0 min read

മസ്‌കത്ത് > ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ ആഗസ്ത് 30 വെളളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങൾ രാവിലെയും ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ അന്നേ ദിവസം ഉച്ചക്ക് ശേഷവുമായിരിക്കും നടക്കുക.

ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് നടക്കുന്ന ചിത്ര രചന, പെയിന്റിംഗ്, സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരങ്ങൾ നടക്കുമ്പോൾ തത്സമയം പേര് നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 98962424/97881264 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാം. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എണ്ണൂലേറെ പേർ പങ്കെടുത്ത കലാ മത്സരങ്ങൾ മെയ് മാസത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്നു. രചനാ മത്സരങ്ങളിലും മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home