ലിവർപൂൾ മുന്നോട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 10:26 PM | 0 min read


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ രണ്ടാംജയവുമായി ലിവർപൂൾ മുന്നോട്ട്‌. ബ്രെന്റ്‌ഫോർഡിനെ രണ്ട്‌ ഗോളിനാണ്‌ തോൽപ്പിച്ചത്‌. പരിശീലകൻ ആർണെ സ്ലോട്ടിനുകീഴിൽ സ്വന്തം തട്ടകത്തിലെ ആദ്യകളിയായിരുന്നു ലിവർപൂളിന്‌. ലൂയിഡ്‌ ഡയസും മുഹമ്മദ്‌ സലായും ഗോൾ നേടി. ലിവർപൂൾ കുപ്പായത്തിൽ ഡയസിന്റെ നൂറാംമത്സരമായിരുന്നു. സലായുടെ സീസണിലെ രണ്ടാംഗോളാണ്.

ആദ്യ കളിയിൽ നവാഗതരായ ഇപ്-സ്വിച്ച് ടൗണിനെയാണ് ലിവർപൂൾ കീഴടക്കിയത്. മാഞ്ചസ്റ്റർ യുണെെറ്റഡുമായാണ് അടുത്ത കളി. സെപ്തംബർ ഒന്നിന് യുണെെറ്റഡ് തട്ടകമായ ഓൾഡ് ട്രഫേ-ാർഡിലാണ് മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Home