ജിദ്ദ നവോദയ ഫുട്ബോൾ ടൂർണ്ണമെന്റിൽ യംഗ്സ്റ്റാർ എഫ്സി ജേതാക്കളായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 06:31 PM | 0 min read

ജിദ്ദ > ജിദ്ദ നവേദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റി മക്ക സാഹിദി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ യംഗ്സ്റ്റാർ എഫ്സി തായിഫ് ജേതാക്കളായി.  പന്ത്രണ്ട് ടീമുകൾ പങ്കെടുത്തടൂർണ്ണമെന്റിലെ ഫൈനൽ മത്സരത്തിൽ യംഗ്സ്റ്റാർ തായിഫ്, അമാൻ  എഫ്സി  എച്ച്എം ആറുമായി ഏറ്റുമുട്ടി. ആവേശകരമായ മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് ടൈബ്രേക്കറിൽ 3 - 2 എന്ന നിലയിൽ  അമാൻ എഫ്സിയെ പരാജയപ്പെടുത്തിയാണ് യംഗ് സ്റ്റാർ എഫ്സി ജേതാക്കളായത്.

ജിദ്ദ നവോദയ ആക്ടിംഗ് പ്രസിഡണ്ട് ഷിഹാബുദ്ദീൻ കോഴിക്കോട് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഷീർ നിലമ്പൂർ, റഷീദ് ഒലവക്കോട്,ബുഷാർ ചെങ്ങമനാട്, മുജീബ് റഹ്മാൻ നിലമ്പൂർ, റിയാസ് വള്ളുവമ്പ്രം, സാലിഹ് വാണിയമ്പലം, അബ്ദുള്ള ശഹാരത്, ശിഹാബ് നിലമ്പൂർ എന്നിവർ പങ്കെടുത്തു. മത്സരത്തിന് ശേഷം ഏരിയാ പ്രസിഡണ്ട് റഷീദ് ഒലവക്കോടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ ഏരിയാ സെക്രട്ടറി ബഷീർ നിലമ്പൂർ,ബുഷാർ ചെങ്ങമനാട്, നിസാം ചവറ, സുഹൈൽ പെരിമ്പലം, അബ്ദുസലാം കടുങ്ങല്ലൂർ, സമദ് ഒറ്റപ്പാലം എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി യംഗ് സ്റ്റാർ തായിഫിന്റെ ജാഫർ പന്തല്ലൂർ,മികച്ച സ്റ്റോപ്പർബാക്കായി അമാൻ എഫ്സിയുടെ  ഉനൈസ് കൊണ്ടോട്ടി, മികച്ച ഗോൾകീപ്പറായി യംഗ്സ്റ്റാർ എഫ്സിയുടെ അഫ്സൽ മേലാറ്റൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതി ദുരന്തത്തിൽ പ്രയാസപ്പെടുന്ന വയനാടിൻ്റെ പുനരധിവാസത്തിന് കേരള സര്ർക്കാരിനൊപ്പം ജിദ്ദ നവോദയയും പങ്ക്ചേരുന്നതിൻ്റെ ഭാഗമായാണ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Home