ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി; വലഞ്ഞ് പ്രവാസികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 04:23 PM | 0 min read

കൊച്ചി> സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ​ഗൾഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടിയ വിമാന കമ്പനികളുടെ നടപടിയിൽ വലഞ്ഞ് പ്രവാസികൾ. മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തിയത്. നാട്ടിൽ നിന്നും മടങ്ങാനൊരുങ്ങുന്ന പതിനായിരക്കണത്തിന് പ്രവാസികൾക്ക് തീരുമാനം തിരിച്ചടിയായി.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‍സൈറ്റിൽ നിന്ന ലഭിക്കുന്ന വിവരമനുസരിച്ച് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് 30,000 മുതൽ 98,000 വരെയാണ്. കോഴിക്കോട്ട് നിന്ന് ദുബായിലേക്ക് മിനിമം 45,000 രൂപയും അബുദാബിയിലേക്ക് 35,000 മുതൽ 85,000 വരെയാണ് നിരക്ക്.
 



deshabhimani section

Related News

View More
0 comments
Sort by

Home