ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല മലയാള വിഭാഗത്തിന്റെ ഓണസദ്യ സെപ്തംബർ 20ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 03:39 PM | 0 min read

സലാല > ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല മലയാള വിഭാഗത്തിന്റെ  ഈ വർഷത്തെ ഓണസദ്യ സെപ്തംബർ 20 വെള്ളിയാഴ്ച രാവിലെ 11:30 മുതൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ച് നടത്തും. പഴയിടം മോഹനൻ നമ്പൂതിരിയാണ് സദ്യ ഒരുക്കുന്നത്. മലയാള വിഭാഗം അംഗങ്ങൾക്ക് സദ്യ സൗജന്യമാണ്. സലാല മലയാളികൾക്ക് പഴയിടത്തിന്റെ സദ്യ ആസ്വദിക്കാനായി മലയാള വിഭാഗം സൗകര്യമൊരുക്കുന്നുണ്ട്. സദ്യയുടെ പ്രവേശന കൂപ്പൺ സലാലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

കേരളപ്പിറവി ആഘോഷവും, ബാലകലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും നവംബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ച് നടക്കും. സിനിമാ പിന്നണി ഗായകനും, എഴുത്തുകാരനും പ്രഭാഷകനുമായ വി ടി മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രദീപ് പൂലാനിയുടെ സ്റ്റേജ് ഷോ, സലാലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. സലാലയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് വേണ്ടി മലയാള വിഭാഗം നടത്തി വരുന്ന ബാലകലോത്സവത്തിന്റെ മത്സരങ്ങൾ ഒക്ടോബർ 18 മുതൽ ആരംഭിക്കും. മത്സരാർത്ഥികൾക്കുള്ള ഗൂഗിൾ ഫോം വഴിയുള്ള റജിസേ‌ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന ദിനം ഓഗസ്റ്റ് 30 ആണ്.  എൽകെജി, യുകെജി, ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ കഥാകഥനം, ആംഗ്യപ്പാട്ട് എന്നീ ഇനങ്ങൾ ഈ വർഷം പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡണ്ട് സണ്ണി ജേക്കബ്ബ്, മലയാള വിഭാഗം കൺവീനർ എ പി കരുണൻ, കോ കൺവീനർ റഷീദ് കൽപ്പറ്റ, ട്രഷറർ സജീബ് ജലാൽ, കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, ബാല കലോത്സവം സെക്രട്ടറി ഷജിൽ കോട്ടായി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home