കേളി ബദിയ ഏരിയാ കമ്മിറ്റി അംഗം മണിയന് കേളി യാത്രയയപ്പ് നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 03:01 PM | 0 min read

റിയാദ്> പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും, വളണ്ടിയർ ക്യാപ്റ്റനുമായ മണിയന് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കഴിഞ്ഞ ഇരുപത് വർഷത്തോളമായി ബദിയ- സുവൈദി ഭാഗങ്ങളിൽ കെട്ടിടനിർമാണ മേഖലയിൽ തൊഴിലാളിയായിരുന്ന മണിയൻ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയാണ്. കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ ഏരിയാ  പ്രസിഡന്റ് കെ വി അലി അധ്യക്ഷനായി. കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം മധു എടപ്പുറത്ത്,  ഏരിയ ജോയിന്റ് സെക്രട്ടറി കെ എൻ ഷാജി, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ഏരിയാ രക്ഷധികാരി സമിതി അംഗം റഫീക്ക് പാലത്ത്, ഏരിയാ കമ്മിറ്റി അംഗം ഷറഫു മൂച്ചിക്കൽ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം കൈമാറി. യാത്രയയപ്പ് ചടങ്ങിന് ഏരിയ സെക്രട്ടറി സ്വാഗതവും മണിയൻ നന്ദിയും  പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Home