സമീക്ഷയുടെ വടംവലി മത്സരം മാഞ്ചസ്റ്ററില്‍; ലാഭവിഹിതം വയനാടിന് നല്‍കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 05:35 PM | 0 min read

യുകെ > സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് സെപ്തംബർ ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. വിതൻഷോവ് പാർക്ക് അത്‍ലറ്റിക് സെന്‍ററാണ് മത്സരവേദി. സമീക്ഷയ്ക്കൊപ്പം വയനാടിനായി വടംവലിക്കാം എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മത്സരത്തിൻ്റെ ലാഭവിഹിതം വയനാടിനായി മാറ്റിവെയ്ക്കാനാണ് സംഘാടകരുടെ തീരുമാനം. ആശ്രയമറ്റ ഒരു കുടുംബത്തിന് വീടുവച്ചുനൽകുന്നതിനായുള്ള ധനസമാഹാരണത്തിലേക്ക് ഈ തുക നീക്കിവെയ്ക്കും. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 1,501 പൌണ്ടാണ് സമ്മാനത്തുക. 751 പൌണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൌണ്ടും 251 പൌണ്ടും നല്‍കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൌണ്ടാണ് സമ്മാനം. ഫെയർ പ്ലേ അവാർഡ് 101 പൌണ്ടും മികച്ച വടംവലിക്കാരന് 51 പൌണ്ട് നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും.

ലോകനിലവരത്തിലുള്ള കോർട്ടാണ് മത്സരത്തിന് ഒരുക്കിയിട്ടുള്ളത്.രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. മത്സരം കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൌകര്യമുണ്ടാകും. ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ്, ഏലൂർ കൺസല്‍ട്ടൻസി, ആദിസ് എച്ച്ആർ ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജന്‍റ്സോളിസിറ്റേഴ്സ് എന്നിവരാണ് ടൂർണമെന്‍റിന്‍റെ പ്രായോജകർ. മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.

 



deshabhimani section

Related News

View More
0 comments
Sort by

Home