മൂന്നാമത് ഇഖ്‌റ കെയർ നൗഷാദ് നാലകത്ത് മാനവികതാ അവാർഡ് ഒ അബ്ദുൽ ഗഫൂറിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 07:35 PM | 0 min read

സലാല > ഇഖ്‌റ കെയർ സലാല നൗഷാദ് നാലകത്തിന്റെ പേരിൽ വർഷം തോറും നൽകി വരുന്ന മാനവികതാ അവാർഡിന്  അബു തഹ്നൂൺ എംഡി  ഒ അബുദുൽ ഗഫൂർ അർഹനായി. ഇഖ്‌റ രക്ഷധികാരി കൂടിയായ ദോഫാർ അസിസ്റ്റന്റ് ലേബർ ഡയറക്ടർ ഷൈഖ് നായിഫ് അഹ്മദ് അൽ ശാന്ഫരിയാണ് പ്രഖ്യാപനം നടത്തിയത്.

സലാലയിൽ നടത്തിവരുന്ന സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്. കണ്ണൂർ സ്വദേശിയാണ് ഒ അബ്ദുൽ ഗഫൂർ. ഡോ ഷാജിത് മരുതോറ, റഷീദ് നാലകത്ത്, ഹുസൈൻ കാച്ചിലോടി, സൈഫുദ്ധീൻ, നൗഫൽ കായക്കൊടി എന്നിവരടങ്ങിയ പാനലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഒക്ടോബർ അവസാന വാരം സലാല ഹംദാൻ പ്ലാസ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് കൈമാറുമെന്ന് ഇഖ്‌റ കെയർ ചെയർമാൻ സാലിഹ് തലശ്ശേരി, ആക്ടിങ് കൺവീനർ ഫായിസ് അത്തോളി എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home