വിദ്യാഭ്യാസ, മാനവ വികസന, കമ്മ്യൂണിറ്റി കൗൺസിൽ സെക്രട്ടറി ജനറലായി ഹജർ അൽ തെഹ്ലിയെ നിയമിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 06:23 PM | 0 min read

ഷാർജ > വിദ്യാഭ്യാസ, മാനവ വികസന, കമ്മ്യൂണിറ്റി കൗൺസിൽ സെക്രട്ടറി ജനറലായി ഹജർ അഹമ്മദ് അൽ തെഹ്ലിയെ മന്ത്രി പദവിയോടെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് നിയമന ഉത്തരവിറക്കിയത്. 2023 മുതൽ എഡ്യുക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറിയാണ് അൽ തെഹ്‌ലി.

പ്രോജക്ട് മാനേജ്മെൻറ് & കൗൺസിൽ അഫയേഴ്സ് ഡയറക്ടർ, സ്ട്രാറ്റജിക് അഫയേഴ്സ് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറ്, അബുദാബി മീഡിയ പോളിസി ആൻഡ് റിസർച്ച് ഡയറക്ടർ എന്നീ നിലകളിലും അൽ തെഹ്‌ലി പ്രവർത്തിച്ചിട്ടുണ്ട്. 2019 ൽ യുകെയിലെ ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിൽ എംബിഎ കരസ്ഥമാക്കിയ അവർ യുഎസ്എയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home