ബാഴ്‌സലോണയോട്‌ വിട പറഞ്ഞ്‌ സെർജിയോ റോബർട്ടോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 05:07 PM | 0 min read

ബാഴ്‌സലോണ >  18 വർഷം നീണ്ട കരിയറിന്‌ ശേഷം ക്ലബ്ബ്‌ വിടുന്ന സെർജിയോ റോബർട്ടോയ്‌ക്ക്‌ യാത്രയയപ്പ്‌ നൽകി എഫ്‌ സി ബാഴ്‌സലോണ. ക്ലബ്ബിന്റെ ഹോം സ്‌റ്റേഡിയമായ ക്യാമ്പ്‌ നൗവിലെ  ഓഡിറ്റോറിയത്തിൽ വച്ചാണ്‌ സെർജിയോ റോബർട്ടോയ്‌ക്ക്‌ ബാഴ്‌സലോണ യാത്രയയപ്പ്‌ നൽകിയത്‌. ചടങ്ങിൽ ബാഴ്സലോണ താരങ്ങളും കാർലസ്‌ പുയോൾ, ജെറാർഡ്‌ പിക്വെ ഉൾപ്പെടെയുള്ള മുൻ താരങ്ങളും പങ്കെടുത്തു.

2006 ൽ എഫ്‌ സി ബാഴസ്‌ലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ ക്ലബ്ബിലെത്തിയ സെർജിയോ റോബർട്ടോ പിന്നീട്‌ മറ്റേത്‌ ടീമിലും കളിച്ചിട്ടില്ല. ബാഴ്‌സലോണയുടെ ക്യാപ്‌റ്റനായാണ്‌ റോബർട്ടോയുടെ പടിയിറക്കം. 373 മത്സരങ്ങളിൽ ബാഴ്‌സയ്‌ക്കായി ബൂട്ട്‌ കെട്ടിയ താരം ക്ലബ്ബിനോടൊപ്പം 25 ട്രോഫികൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Home