ഓർമ ദുബായ് അനുശോചന യോഗം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 04:36 PM | 0 min read

ദുബായ് >  ഓർമ ദുബായുടെ അൽഖൂസ് മേഖലയിലെ സജീവ പ്രവർത്തകനായിരുന്ന കരുണാകരൻ നായരുടെ വേർപാടിൽ അനുശോചന യോഗം സംഘടിപ്പിച്ചു. രാജൻ കെ വിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അംഗവും ലോക കേരളസഭ അംഗവുമായ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി നവാസ്, യൂണിറ്റ് സെക്രട്ടറി ധനേഷ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ബാലവേദി കൺവീനർ ജിജിത, മലയാളം മിഷൻ  ദുബായ് ചാപ്റ്റർ പ്രസിഡണ്ട് അംബുജം സതിഷ്, ഓർമ സെക്രട്ടറി ബിജു വാസുദേവ്, ജോ: ട്രഷറർ പ്രജോഷ്, ഓർമ മുൻ പ്രസിഡണ്ട് റിയാസ് സികെ, മേഖലാ ട്രഷറർ അഭിലാഷ്, മുൻ മേഖലാ നേതാക്കളായ  അഷറഫ്, ശിഹാബ്, മനോജ്‌ തുടങ്ങിയവരും വിവിധ മേഖല ഭാരവാഹികളും കരുണാകരൻ നായരെ അനുസ്മരിച്ച് സംസാരിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home