വേൾഡ് മലയാളി കൗൺസിൽ ബിസിനസ് കോൺക്ലേവ് സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 05:03 PM | 0 min read

ഹൂസ്റ്റൺ > വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് സമാപിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ബിസിനസ് ചർച്ചകളും സെമിനാറുകളും നടന്നു.

കോൺക്ലേവിനെ തുടർന്ന് ഗ്ലോബൽ ബിസിനസ് ഫോറം കമ്മിറ്റി വിപുലപ്പെടുത്തിയതായി ഫോറം ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. അനന്തമായ ബിസിനസ് സാധ്യതകൾ തുറന്ന ബിസിനസ് കോൺക്ലേവിന് തുടർച്ചയുണ്ടാകുമെന്നും ജനുവരിയിൽ കേരളത്തിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാന മുൻ പ്രസിഡൻ്റ്  ഡോ. ബാബു സ്റ്റീഫൻ രക്ഷാധികാരിയായി പ്രവർത്തിക്കും.

മറ്റു ഭാരവാഹികൾ

ഷിനു മാത്യൂസ് (വൈസ് ചെയർപേഴ്സൺ)

റഫീഖ് പി. കയനയിൽ (വൈസ് ചെയർമാൻ)

സുരേന്ദ്രൻ കണ്ണാട്ട് (വൈസ് ചെയർമാൻ)

തുളസീധരൻ നായർ (സെക്രട്ടറി)

സുകേഷ് ഗോവിന്ദൻ (സെക്രട്ടറി)

തോമസ് സ്റ്റീഫൻ (ട്രഷറർ)

സുനിൽ കൂഴംപാല (അമേരിക്ക റീജിയൻ ബിസിനസ് ഫോറം ചെയർമാൻ)

സക്കീർ ഹുസൈൻ (ചെയർമാൻ, മിഡിൽ ഈസ്റ്റ് റീജയൻ)



deshabhimani section

Related News

View More
0 comments
Sort by

Home