ഒമാൻ - യുകെ ഉഭയകക്ഷി ചർച്ച നടന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 03:48 PM | 0 min read

ലണ്ടൻ > യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ്  കൂടിക്കാഴ്ച നടത്തി. ലണ്ടനിലെ കാബിനറ്റ് ആസ്ഥനത്തായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ഒമാനും ബ്രിട്ടനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധവും, സൗഹൃദവും നേതാക്കൾ പങ്കുവെച്ചു. ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിൽ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പ്രാദേശിക, അന്താരാഷ്ട്ര  മേഖലകളിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇരു രാഷ്ട്രങ്ങളുടെയും വീക്ഷണങ്ങളും, പൊതുവായ താല്പ്പര്യമുള്ള മറ്റ് കാര്യങ്ങളും ചർച്ചയുടെ ഭാഗമായി.

ഒമാൻ  വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അല് ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ  സഈദ് അൽ ഔഫി, ബ്രിട്ടനിലെ ഒമാൻ അംബാസഡർ ബദർ ബിൻ  മുഹമ്മദ് അൽ മന്തേരി എന്നിവരും, ബ്രിട്ടീഷ് പക്ഷത്തുനിന്നും  വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ് ലാമി, ഒമാനിലെ ബ്രിട്ടീഷ്  അംബാസഡർ ലിയാനെ സോണ്ടേഴ്സ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home