ഒളിമ്പിക്‌സിൽ തിരിച്ചടി; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ്‌ ഫോഗട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 07:32 AM | 0 min read

പാരീസ് > ഒളിമ്പിക്‌സ് തിരിച്ചടിക്കു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല എന്ന് സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് താരം രാജി പ്രഖ്യാപിച്ചത്.  ഒളിമ്പിക്സ് ഗുസ്തി 50 കിലോ ഗ്രാം വിഭാഗം ഫൈനലിന്‌ തൊട്ട്‌ മുമ്പുള്ള ഭാര പരിശോധനയിൽ പരാജയപ്പെട്ട വിനേഷ്‌ ഫോഗട്ടിനെ മത്സരത്തിൽ നിന്നും അയോഗ്യയാക്കിയിരുന്നു.

'ഗുസ്തി ജയിച്ചു, ഞാൻ പരാജയപ്പെട്ടു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നംവും എന്റെ ധൈര്യവും എല്ലാം തകർന്നു, ഇതിൽ കൂടുതൽ ശക്തി എനിക്കില്ല. ഗുസ്‌തി 2001-2024ന് വിട. നിങ്ങളോടെല്ലാം എന്നും ഞാൻ കടപ്പെട്ടിരിക്കും, ക്ഷമിക്കണം' എന്നാണ് വിനേഷ് ഫോ​ഗട്ട് എക്സിൽ കുറിച്ചത്.

പരിക്ക് അടക്കം നിരവധി പ്രതിസന്ധികൾ തരണംചെയ്‌ത്‌ പാരിസിലെത്തിയ വിനേഷ്‌ ഒരിക്കലും കൈവിടാത്ത പോരാട്ടവീര്യമാണ്‌ ഗെയിംസിൽ പുറത്തെടുത്തത്‌. ഫൈനലിന്‌ തൊട്ട്‌ മുമ്പുള്ള ഭാര പരിശോധനയിൽ താരം പരാജയപ്പെട്ടതോടെ വിനേഷ്‌ ഫോഗട്ടും ഇന്ത്യയും നീങ്ങിയത്‌ കടുത്ത നിരാശയിലേക്കാണ്‌. ഗുസ്‌തി താരങ്ങളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിൽ സജീവ സാന്നിധ്യമായിരുന്ന വിനേഷിന്റെ ഫൈനൽ പ്രവേശനം സമരം പോലെ തന്നെ സംഭവബഹുലമായിരുന്നു.

 വിനേഷ്‌  ഫോഗട്ട് സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പ്



deshabhimani section

Related News

View More
0 comments
Sort by

Home