സ്‌കൗട്ട് ആൻഡ് ഗൈഡ് ആദ്യ അറബ് ഫോറത്തിന് തുടക്കമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 04:13 PM | 0 min read

സലാല> സ്കൗട്ടുകൾക്കും ഗൈഡുകൾക്കുമായുള്ള ആദ്യത്തെ അറബ് ഫോറത്തിന് സലാല ദോഫാർ ഗവർണറേറ്റിലെ ജബൽ അഷുരിൽ തുടക്കമായി. "ലോയൽ സ്കൗട്ടിംഗ്' എന്ന പേരിൽ നടക്കുന്ന പരിപാടി  വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  വിഭാഗമാണ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് ആറ് വരെ നീണ്ടുനിൽക്കുന്ന അറബ് ഫോറത്തിൽ 16 അറബ് രാജ്യങ്ങളിൽ നിന്നായി  42 പേർ പങ്കെടുക്കുന്നുണ്ട്.

അറബ് യൂണിയൻ  ഓഫ് സ്കൗട്ട്സ് ആന്ഡ് ഗൈഡ്സുമായി സഹകരിച്ച് ഒമാനിലെ സ്കൗട്ടിംഗ് ആൻഡ്  ഗൈഡിംഗ് പ്രസ്ഥാനം മെച്ചപ്പെടുത്തുനനത്തിന് വിപുലമായ പദ്ധതികളാണ്  വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി  ഒമാനിൽ  സ്കൗട്ട്സ് ആന്ഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്  തുടക്കമിട്ടവരുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും. ഒമാനിലെ ടൂറിസം മേഖല വികസിപ്പിക്കുന്നതിനും ഇവരുടെ സേവനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒമാനിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനും വിവിധ ഗൾഫ്, അറബ് ഫോറങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനുമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി വിദഗ്ധർ മുൻപോട്ടു വന്നിട്ടുള്ളതായി  അധികൃതർ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home