ജർമൻ മതിലിന് 
ഇന്ത്യൻ ‘മതിൽ’; ഒളിമ്പിക്സ് ഹോക്കിയിൽ സെമി പോരാട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 02:50 AM | 0 min read

പാരിസ്‌ >  ഒളിമ്പിക്‌ ഹോക്കി വേദിയിൽ അവസാനമായി മുഖാമുഖം വന്നപ്പോൾ ജയിച്ചുകയറിയ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന്‌ സെമിയിൽ ജർമനിയെ നേരിടും. രാത്രി 10.30നാണ്‌ പോരാട്ടം.

കഴിഞ്ഞതവണ ടോക്യോയിൽ ജർമനിയെ 5–-4ന്‌  തോൽപ്പിച്ചാണ്‌ ഇന്ത്യ വെങ്കലം നേടിയത്‌. പാരിസിൽ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ രക്ഷപ്പെടുത്തലുകൾ ഇന്ത്യക്ക്‌ മുതൽക്കൂട്ടാണ്‌. ബ്രിട്ടനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ 12 തവണ ഗോൾ തട്ടിമാറ്റി. ഇതുവരെ ഏഴ്‌ ഗോളടിച്ച ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ് മികച്ച ഫോമിലാണ്‌. ക്വാർട്ടറിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായ പ്രതിരോധതാരം അമിത്‌ രോഹിതാസിന്‌ സസ്‌പെൻഷനാണ്‌.   

ആറുകളിയിൽനിന്ന്‌ 19 ഗോൾ അടിച്ചുകൂട്ടിയാണ്‌ ജർമനിയുടെ വരവ്‌. എട്ടുഗോൾ വഴങ്ങി. ക്വാർട്ടറിൽ കരുത്തരായ അർജന്റീനയെ കീഴടക്കിയാണ്‌ സെമിയിലേക്ക്‌ മുന്നേറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home