സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം പ്രബന്ധ മത്സരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 04:38 PM | 0 min read

അബുദാബി > ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം യു.എ.ഇ തല പ്രബന്ധമത്സരം (മലയാളം, ഇംഗ്ലീഷ്) സംഘടിപ്പിക്കുന്നു.  'രാഷ്ട്രബോധവും ദേശസ്നേഹവും : പുതുതലമുറയിൽ' എന്ന വിഷയത്തിലാണ് ലേഖനങ്ങൾ എഴുതേണ്ടത്. അഞ്ചു പേജിൽ കവിയാത്ത രചനകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആഗസ്റ്റ് 14ന് (UAE സമയം 10 പിഎംന് മുൻപ്) ലഭിക്കത്തക്ക വിധമാണ് അയക്കേണ്ടത്. മികച്ച മൂന്ന് രചനകൾക്ക് IIC അക്ഷര ക്ലബ് അവാർഡുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 0567730756, 0501385165 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.






 



deshabhimani section

Related News

View More
0 comments
Sort by

Home