വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കുവൈത്ത് പ്രവാസികളുടെ പൂർണ്ണ പിന്തുണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 03:52 PM | 0 min read

കുവൈത്ത് സിറ്റി> വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കുവൈത്ത് പ്രവാസികളുടെ പൂർണ്ണ പിന്തുണ അറിയിച്ചു. കുവൈത്തിലെ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ചേർന്ന യോഗത്തിലാണ് പിന്തുണ അറിയിച്ചത്. 

സത്താർകുന്നിൽ, ആർ.നാഗനാഥൻ, സജി തോമസ് മാത്യു, ഫിറോസ് ഹമീദ്, മനീഷ് വയനാട്, ബേബി ഔസേപ്, ബഷീർ കെ , ഹമീദ് മധൂർ, ബിജു കടവ്, സുബൈർ കാടങ്കോട് , അരുൺരാജ്, ഷാജി മഠത്തിൽ, അമീന അജ്നാസ്, അനൂപ് മങ്ങാട്ട്, അബ്ദുല്ല വടകര, നിസാം തിരുവനന്തപുരം, കൃഷ്ണകുമാർ, റിജോ എബ്രഹാം, ജിതേഷ്, ബിനു, സുമേഷ്, നജീബ്, സി.എച്, മുഹമ്മദ് കുഞ്ഞി സലിം കൊമ്മേരി, മനോജ് കാപ്പാട്,  മണിക്കുട്ടൻ എടക്കാട്ട്, ടി.വി.ഹിക്മത്ത്, ബാബു ഫ്രാൻസിസ് എന്നിവർ യോ​ഗത്തിൽ സംസാരിച്ചു.

മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തങ്ങൾക്കും ആർ.നാഗനാഥൻ ജനറൽ കൺവീനറും അലക്സ് മാത്യു, മനീഷ് വയനാട് എന്നിവർ കൺവീനർമാരും, വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായ കോ ഓർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകി. 



deshabhimani section

Related News

View More
0 comments
Sort by

Home