വേൾഡ് മലയാളി കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 01:20 PM | 0 min read

ദുബായ്> വേൾഡ് മലയാളി കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം ദുബായ് ലാവണ്ടർ ഹോട്ടലിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ അംബസിഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ, മിഡിൽ ഈസ്റ്റ് റീജിയൻ അഡ്വൈസറി ബോർഡ്‌ ചെയർമാൻ എസ് എ സലീം എന്നിവർ മുഖ്യാതിഥികളായി.

വിനേഷ് മോഹൻ, രാജീവ്‌ കുമാർ, സന്തോഷ്‌ കെട്ടേത്ത്, ജൂഡിൻ ഫെർണാണ്ടസ്, അഡ്മിൻ തോമസ് ജോസഫ്, ജയൻ വടക്കേ വീട്ടിൽ, സക്കീർ ഹുസൈൻ, സ്മിതാ ജയൻ, നസീല സക്കീർ ഹുസ്സൈൻ, മിലാന അജിത്ത് , അർച്ചന അഭിഷേക്, വി.എസ്.ബിജുകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലോക കേരളാ സഭാ അംഗം ജിമ്മികുട്ടി, ഗ്ലോബൽ വിപി മിഡിൽ ഈസ്റ്റ് റീജിയൻ ഷാഹുൽ ഹമീദ്, ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയ്ക്കൽ, ഗ്ലോബൽ വൈസ് ചെയർമാൻ ജോൺ സാമുവൽ, ആൾ ഐൻ പ്രൊവിൻസ് പ്രസിഡണ്ട് ജാനെറ്റ്‌ വർഗീസ്, കെ ശശിധരൻ, ഡോ.സുധാകരൻ, ഗ്ലോബൽ സെക്രട്ടറി സി.എ.ബിജു, ഗ്ലോബൽ എത്തിക്സ് കമ്മിറ്റി മെമ്പർ രവീന്ദ്രൻ, ഉമ്മൽ ഖൊയിൻ പ്രൊവിൻസ് സെക്രട്ടറി മാത്യു ഫിലിപ്പ്, അൽ ഖോബാർ പ്രൊവിൻസ് ചെയർമാൻ അഷ്‌റഫ്‌ ആലുവ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വർധിച്ചുവരുന്ന വിമാനനിരക്കുകാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കെതിരെ ജോൺ പി വർഗീസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വ്യാമയാന വകുപ്പിന് നിവേദനം നൽകുവാൻ ചടങ്ങിൽ തീരുമാനിച്ചു. ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന ഗ്ലോബൽ വനിതാ ഫോറം സമ്മേളനത്തിന്റ ബ്രോഷർ പ്രകാശനം വനിതാ ഫോറം ഗ്ലോബൽ ചെയർ പേഴ്സൺ എസ്താർ ഐസക്, വനിതാ ഫോറം ഗ്ലോബൽ സെക്രട്ടറി ഷീലാ റെജി, യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡണ്ട് രേഷ്മറെജി, ജാനറ്റ് വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
 



deshabhimani section

Related News

View More
0 comments
Sort by

Home