വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാൻ ആഹ്വാനവുമായി ലോക കേരളസഭ യുകെ അയർലൻഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 10:13 PM | 0 min read

ലണ്ടൻ>  ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാൻ ലോക കേരള സഭയുടെ യുകെ അയർലൻഡ് പ്രതിനിധികൾ ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണം നടത്തണമെന്ന് അംഗീകൃത സംഘടനകളോട് കമ്മറ്റി അഭ്യർത്ഥിച്ചു. വയനാട് ദുരന്തത്താൽ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന വ്യക്തികളോ കുടുംബങ്ങളോ യുകെയിലോ അയർലൻഡിലോ ഉണ്ടെങ്കിൽ അവർക്ക് നിയമസഹായവും  കൗൺസിലിംങും ഉറപ്പുവരുത്തുമെന്നും ലോക കേരളസഭ യുകെ അയർലൻഡ് പ്രതിനിധികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home