ഗാസയ്ക്കുള്ള നാലാമത്തെ സഹായ കപ്പലെത്തിച്ച് യുഎഇ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 03:52 PM | 0 min read

ദുബായ് > ഗാസയ്ക്കുള്ള യുഎഇയുടെ നാലാമത്തെ സഹായ കപ്പൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് എത്തിച്ചു. ഈജിപ്ഷ്യൻ അധികൃതരുമായി ചേർന്നാണ് കപ്പലെത്തിച്ചത്. ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള യുഎഇയുടെ ശ്രമമായ ഓപ്പറേഷൻ "ചൈവൽറസ് നൈറ്റ് 3" യുടെ ഭാഗമാണിത്.

ജൂലൈ 8 ന് ഫുജൈറയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ചരക്കുകളുടെ അളവും വിതരണത്തിൻ്റെ വൈവിധ്യവും കണക്കിലെടുത്ത് ഗാസയിലേക്കുള്ള യുഎഇയുടെ  ഏറ്റവും വലിയ സഹായ ശ്രമമാണിത്. 4,134 ടൺ ഭക്ഷണപ്പൊതികൾ, 145 ടൺ അരിയും മാവും, 200,000 പാക്കേജുകളിലായി 110 ടൺ വെള്ളവും 4,000-ലധികം ടെൻ്റുകളുമടക്കം 5,340 ടൺ അവശ്യ ദുരിതാശ്വാസ വസ്തുക്കളാണ് കപ്പലിൽ ഉള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി 42,000 ആരോഗ്യ പാക്കേജുകൾ, 18 ടൺ കാലാവസ്ഥയെ പ്രതിരോധിക്കുന്ന കവറുകൾ, 1,600 ദുരിതാശ്വാസ ബാഗുകൾ എന്നിവയും ഉൾപ്പെടുന്നു.

ഈ പ്രവർത്തനത്തിൽ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടും. ആറ് ഡീസലിനേഷൻ പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 600,000-ത്തിലധികം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന പ്ലാൻ്റിൽ  പ്രതിദിനം 1.2 ദശലക്ഷം ഗാലൻ വെള്ളം ഉത്പാദിപ്പിക്കുന്നുണ്ട്. വടക്കൻ ഗാസയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് 3,382 ടൺ സഹായം എയർഡ്രോപ്പ് ചെയ്യുന്നതിനായി യുഎഇ ഓപ്പറേഷൻ "ബേർഡ്സ് ഓഫ് ഗുഡ്‌നെസ്" ആരംഭിച്ചിട്ടുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home