പ്രവാസികളും ലോക കേരള സഭയും; സംവാദം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 01:59 PM | 0 min read

ഷാർജ > യുഎഇയിലെ സാംസ്‌കാരിക സംഘടനയായ മാസിന്റെ നേതൃത്വത്തിൽ യുഎഇയിൽ നിന്നുമുള്ള ലോക കേരള സഭാംഗങ്ങളെ പങ്കെടുപ്പിച്ച് പ്രവാസികളും ലോക കേരളസഭയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സംവാദം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്‌ഘാടനം ചെയ്തു. ലോക കേരള സഭ അംഗവും, മാധ്യമ പ്രവർത്തകയുമായ തൻസി ഹാഷിർ, മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ബിനു കോറം, ജോയിന്റ് സെക്രട്ടറി ഷമീർ എന്നിവർ സംസാരിച്ചു.


വിവിധ വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ലോക കേരള സഭ അംഗങ്ങളായ ടികെ അബ്ദുൽ ഹമീദ്, ഐഎഎസ് ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ആർ പി. മുരളി ,കൃഷ്ണകുമാർ, ദിലീപ് സി എൻ എൻ, റഫീഖ് കയനയിൽ, പി എ ഫാറൂഖ്, സലാം പാപ്പിനിശ്ശേരി, പ്രശാന്ത് ആലപ്പുഴ, സർഗ്ഗ റോയ് എന്നിവർ മറുപടി നൽകി. വാഹിദ് നാട്ടിക മോഡറേറ്റർ ആയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home