വാദി കബീർ വെടിവയ്‌പ്: ഇരയായവരുടെ കുടുംബാംഗങ്ങൾ മസ്‌കത്ത് ഇന്ത്യൻ എംബസിയിലെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 04:55 PM | 0 min read

മസ്കത്ത് > വാദി കബീറിൽ പള്ളിക്ക് സമീപത്തുണ്ടായ വെടിവയ്പ്പിൽ ഇരയായവരുടെ കുടുംബാംഗങ്ങൾ മസ്‌കത്ത് ഇന്ത്യൻ എംബസിയിലെത്തി. ഇന്ത്യൻ അംബാസഡർ അമിത് നാരംഗും എംബസി ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ സ്വീകരിച്ചു. ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയ അംബാസഡർ വിദേശ രാഷ്ട്രങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാരുടെ ക്ഷേമത്തിന് സർക്കാർ നടത്തിവരുന്ന ശ്രമങ്ങളെ വിശദീകരിക്കുകയും ചെയ്തു.


വാദി കബീറിലുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ ഒമ്പത് പേർ മരണപ്പെട്ടിരുന്നു.  സ്വദേശി പൊലീസ് ഓഫീസർ ഉൾപ്പെടെയാണ് മരണപ്പെട്ടത്. മൂന്ന് ഇന്ത്യക്കാരടക്കം 28 പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അനുശോചനം അറിയിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറുമായി കഴിഞ്ഞ ദിവസം ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.

പരിക്ക് പറ്റി മസ്‌കത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരായ മൂന്ന് പേരെയും മസ്‌കത്ത്‌ എംബസി അധികൃതർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home