പാട്ടുത്സവം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 04:45 PM | 0 min read

ദോഹ > കേരള പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററും കരോക്കേ ദോഹ മ്യൂസിക് ഗ്രൂപ്പും സംയുക്തമായി "പാട്ടുത്സവം 2024" സംഘടിപ്പിച്ചു. ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ താണ്ടാലേ മുഖ്യ അതിഥിയായിരുന്നു.

51 പുതുമുഖ ഗായകരെ പങ്കെടുപ്പിപ്പിച്ചുകൊണ്ടുള്ള കലാ സായാഹ്നം കാണികൾക്ക് ആസ്വാദ്യകരമായി. ഐസിബിഎഫ് പ്രസിഡന്റ്‌ ഷാനവാസ്‌ ബാവ, ഐസിസി പ്രസിഡന്റ്‌ എ പി മണികണ്ഠൻ, ഐഎസ്സി പ്രസിഡന്റ്‌  ഇ പി അബ്ദുൽറഹ്മാൻ എന്നിവരെ ആദരിച്ചു. ഐസിബിഎഫ് ഇൻഷുറൻസ് സ്കീമിലേക്ക് 5 അർഹതപ്പെട്ട അംഗങ്ങളുടെ തുക ജികെപിഎ വാഗ്ദാനം ചെയ്തതായി പ്രസിഡന്റ്‌ നൗഫൽ നാസിം അറിയിച്ചു. പ്രോഗ്രാം കൺവീനർ റീന സുനിൽ പരിപാടി നിയന്ത്രിച്ചു. അരുൺ പിള്ള പ്രവീണും ജയശ്രീ സുരേഷുമായിരുന്നു അവതാരകർ.

 



deshabhimani section

Related News

View More
0 comments
Sort by

Home