കുവൈത്ത് - സൗദി അറേബ്യ റെയിൽവേ പദ്ധതി 2026ൽ ആരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 12:33 PM | 0 min read

കുവൈത്ത് സിറ്റി > കുവൈത്ത് - സൗദി അറേബ്യ റെയിൽവേ പദ്ധതി 2026ൽ നിർമാണ പ്രവർത്തികൾ ആരംഭിക്കും. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനങ്ങൾ പരസ്പരം അംഗീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ എണ്ണം പ്രതിദിനം 3,300 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരെ കൊണ്ടുപോകാൻ ആറ് ട്രിപ്പുകൾ ഉണ്ടാകും. കുവൈത്തിലെ ഷദ്ദാദിയ പ്രദേശത്ത് നിന്ന് ആരംഭിച്ച് റിയാദിലേക്ക് വരെ റെയിൽവേ നീളും. ഏകദേശം 500 കിലോമീറ്റർ ദൂരം ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം ആരംഭിച്ച് നാലു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.

പദ്ധതിക്ക് ആവശ്യമുള്ള സ്ഥലവും പാതയും പരിശോധിക്കുന്നതിനും തടസങ്ങൾ മനസിലാക്കി അവ പരിഹരിക്കുന്നതിനുമായി കുവൈത്തിന്റെയും സൗദി അറേബ്യയുടെയും പ്രതിനിധികൾ പരസ്പര സന്ദർശനങ്ങളും കൂടിക്കാഴ്ചകളും നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home