മെഡലിൽ ഈഫൽ ടവറിലെ ഇരുമ്പും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 10:56 PM | 0 min read


പാരിസ്‌
പാരിസ്‌ ഒളിമ്പിക്‌സിൽ വിജയികൾക്ക്‌ നൽകുന്ന ഓരോ മെഡലിലും ഫ്രാൻസിലെ പ്രശസ്‌തമായ ഈഫൽ ടവറിൽനിന്നെടുത്ത ഇരുമ്പും അടങ്ങിയിരിക്കുന്നു. ഷഡ്‌ഭുജാകൃതിയിലുള്ള 18 ഗ്രാംവീതം ഇരുമ്പാണ്‌ മെഡലുകളിലുള്ളത്‌. പാരിസ്‌ ഒളിമ്പിക്‌സ്‌, പാരാലിമ്പിക്‌സ്‌ വിജയികൾക്കായി 5084 മെഡലുകളാണ്‌ ഈഫൽ ടവറിലെ ഇരുമ്പ്‌ ഉപയോഗിച്ച്‌ നിർമിച്ചത്‌. നവീകരണസമയത്ത്‌ ടവറിലെ ഗർഡറുകളിൽനിന്നടക്കം ഒഴിവാക്കിയ ഇരുമ്പാണ്‌ ഇതിനായി ഉപയോഗിച്ചത്‌. ഈഫൽ ടവറിന്റെ നവീകരണസമയത്ത്‌ ഒഴിവാക്കിയ ഇരുമ്പടക്കമുള്ള ഭാഗങ്ങൾ രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home