സൗദിയിൽ മരിച്ച നവോദയ അംഗത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 06:07 PM | 0 min read

ദമ്മാം >  സൗദിയിൽ കഴിഞ്ഞ ആഴ്ച മരിച്ച നവോദയ സാംസ്കാരിക വേദി അൽ ഹസ്സ ഹഫൂഫ് ഏരിയ ഹരത്ത് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ബാബു സിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ഏയർപോട്ടിൽ നിന്നും നോർക്കയുടെ സൗജന്യ ആംബുലൻസിൽ മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നവോദയ ഹഫുഫ് ഏരിയ സാമൂഹ്യ ക്ഷേമകമ്മിറ്റി കൺവീനർ സുനിൽകുമാർ തലശ്ശേരി, ജോയിൻ്റ് കൺവീനർ മുസ്താക്ക് പറമ്പിൽ പീടിക, ഏരിയാ വൈസ്  പ്രസിഡന്റ് പോൾ വള്ളിക്കാവ് എന്നിവർ നേതൃത്വം നൽകി. നാട്ടിൽ നിന്നും കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവും മുൻ നവോദയ കേന്ദ്രരക്ഷാധികാരിയുമായ ജോർജ് വർഗ്ഗീസ് കുടുംബവും നവോദയയുമായും ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home