ജിദ്ദ ഗസല്‍ സന്ധ്യ: 'അലോഷി പാടുന്നു'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 04:27 PM | 0 min read

ജിദ്ദ> ജിദ്ദ നവോദയയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'അലോഷി പാടുന്നു' ഗസല്‍ സന്ധ്യ ജിദ്ദയിലെ അല്‍ റിഹാബിലെ ലയാലി നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജിദ്ദയിലെ രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിലെ കലാ പ്രേമികളായ മുഴുവന്‍ ആളുകളും തിങ്ങി നിറഞ്ഞ സദസിനു മുന്നില്‍ അലോഷി പാടിയപ്പോള്‍ ജിദ്ദ ചേര്‍ന്നു പാടി.

ജിദ്ദ നവോദയയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ 'നവോദയോത്സവ് 2024' മാര്‍ച്ച്‌  മാസം മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ നടക്കുകയാണ്. കുടുംബവേദിയുടെ നേതൃത്വത്തില്‍ ക്ലാസിക്കല്‍ നൃത്തങ്ങളും അരങ്ങിലെത്തി. ദിവ്യ മെര്‍ലിന്‍ മാത്യു, സ്നേഹ സാം എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്തത്തില്‍ ദീപിക സന്തോഷ്‌, മഞ്ചുഷ ജിനു, ഗൗരിനന്ദന, പൂജ പ്രേം, അലീന ബെന്നി, എയിന്‍ജെല്‍ ബെന്നി, നിവേദിത പ്രകാശ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

നവോദയ ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര  ഉദ്ഘാടനം ചെയ്തു. ജിദ്ദ നവോദയയുടെ ഉപഹാരം രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപള്ളി ആലോഷിക്ക് നല്‍കി ആദരിച്ചു. നവോദയ കേന്ദ്ര ട്രഷറര്‍ സി എം അബ്ദുള്‍റഹ്മാൻ, ആക്ടിംഗ് പ്രസിഡന്റ് ഷിഹാബുദ്ധീന്‍ എണ്ണപ്പാടം, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മുജീബ് പൂന്താനം, രക്ഷാധികാരി സമിതി അംഗം ഫിറോസ്‌ മുഴുപ്പിലങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

നവോദയോത്സവ് 2024 സാംസ്കാരിക സമ്മേളനം  ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു.

 

 

 

 



deshabhimani section

Related News

View More
0 comments
Sort by

Home