ഗംഭീർ നിർബന്ധിച്ചു; ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത്‌ ശർമ കളിക്കും- റിപ്പോർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 12:39 PM | 0 min read

ന്യൂഡൽഹി > ശ്രീലങ്കയ്‌ക്കെതിരായുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ ഉണ്ടായേക്കുമെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. പരമ്പരയിൽ നിന്ന്‌ മാറിനിൽക്കുമെന്ന്‌ ആദ്യം രോഹിത്‌ തീരുമാനിച്ചിരുന്നു. പരിശീലക സ്ഥാനമേറ്റെടുത്ത ഗംഭീറിന്റെ നിർബന്ധത്തിന്‌ പിന്നാലെയാണ്‌ രോഹിത്‌ ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നത്‌.

ട്വന്റി 20 ലോകകപ്പിന്‌ പിന്നാലെ രോഹിത് ഏകദിന, ടെസ്റ്റ്‌ ഫോർമാറ്റുകളിൽ മാത്രമേ ഇനിയുണ്ടാവുകയുള്ളൂ എന്ന്‌ അറിയിച്ചിരുന്നു. അതിന്‌ ശേഷമുള്ള രോഹിതിന്റെ ആദ്യ പരമ്പരയായിരിക്കുമിത്‌. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്ര എന്നിവർ ശ്രീലങ്കൻ പര്യടനത്തിനുണ്ടാവില്ല. സെപ്തംബറിൽ ആരംഭിക്കുന്ന ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരും ടീമിലേക്ക്‌ തിരിച്ചെത്തും.

ആഗസ്തിൽ ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ വ്യാഴാഴ്‌ച പ്രഖ്യാപിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

Home