പലസ്തീന് പിന്തുണ ആവർത്തിച്ച് ഒമാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 07:09 PM | 0 min read

മസ്കത്ത് > പലസ്തീൻ ജനതക്ക് അവകാശങ്ങൾ ലഭ്യമാക്കുന്നതിന് പിന്തുണ നൽകുമെന്ന് ഒമാൻ വ്യക്തമാക്കി. പലസ്തീൻ അഭയാർത്ഥികൾക്ക് ആശ്വാസം എത്തിക്കുന്നതിന് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് (യുഎൻആർഡബ്ല്യുഎ) ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവാദ് അൽ ഹസൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഗാസ മേഖലയിലെ പലസ്തീനികളുടെ അവസ്ഥ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവാത്തവിധം ദയനീയമാണെന്ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ ഒമാൻ വിശദീകരിച്ചു. വിഷയത്തിൽ അന്താരാഷ്ട്രതലത്തിൽ പാസാക്കിയ പ്രമേയങ്ങൾ നടപ്പിലാക്കുന്നതിനും പലസ്തീൻ  ജനതയെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉടനടി ഇടപെടണമെന്നും സമ്മേളനത്തിൽ ഒമാൻ പ്രതിനിധി ആവശ്യപ്പെട്ടു.

ഗാസ മുനമ്പിലെ ഖാൻ യൂനിസ് നഗരത്തിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ബോംബാക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ശക്തമായി അപലപിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home