മാരിടൈം മാപ്പിംഗ് മെച്ചപ്പെടുത്താൻ സാറ്റ്‌ഗേറ്റ്  പദ്ധതിയുമായി യുഎഇ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 02:58 PM | 0 min read

ദുബായ്> മാരിടൈം മാപ്പിംഗ് മെച്ചപ്പെടുത്താൻ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററുമായി (എംബിആർഎസ്‌സി) സഹകരിച്ച് സാറ്റ്‌ഗേറ്റ് പദ്ധതി ആരംഭിക്കുമെന്ന് ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അറിയിച്ചു. സാറ്റലൈറ്റ്, എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കപ്പലുകൾ കണ്ടെത്തുന്നതിനും തീരദേശ നിരീക്ഷണതിനും കാലാവസ്ഥ പ്രവചിക്കുന്നതിനും ആഗോളതലത്തിൽ യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

യുഎഇ തുറമുഖങ്ങളിലെ കപ്പലുകളുടെ ഡാറ്റാബേസ് വികസിപ്പിക്കാനും ട്രാക്കിംഗ് ഉപകരണങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത കപ്പലുകളുടെ സ്ഥാനം കണ്ടെത്തി തീരപ്രദേശങ്ങളുടെ സുരക്ഷ നിലനിർത്താൻ സഹായിക്കുന്നതിനുമാണ് സാറ്റ്ഗേറ്റ് പ്രോജക്റ്റ്. 2023-2024 ലെ പ്രകടന കരാറുകളുടെ ഭാഗമായ ഒരു പരിവർത്തന പദ്ധതിയാണ് സാറ്റ്ഗേറ്റ്. ദേശീയ മുൻഗണനകൾ നടപ്പിലാക്കാനും യുഎഇയിലെ അടുത്ത ഘട്ട വികസനത്തിൻ്റെ ആവശ്യകതകൾ കൈവരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

സമുദ്ര സുരക്ഷ, ദേശീയ സമുദ്ര മേഖലയുടെ മത്സരശേഷി മെച്ചപ്പെടുത്തൽ, അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കൽ എന്നിവയിൽ പദ്ധതിക്ക്  പ്രാധാന്യമുണ്ടെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രാക്കിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്താനും സമുദ്ര ഗതാഗതം മെച്ചപ്പെടുത്താനും അപകടസാധ്യതകൾ ലഘൂകരിക്കാനും യുഎഇ തുറമുഖങ്ങളിലൂടെയുള്ള വ്യാപാര, ഗതാഗതം വർദ്ധിപ്പിക്കാനും പദ്ധതി സഹായിക്കും.

ഊർജ മന്ത്രാലയവുമായി സഹകരിച്ച് സാറ്റ്ഗേറ്റ് പദ്ധതി ആരംഭിച്ചത് സമുദ്രമേഖലയ്ക്ക് പ്രയോജനപ്പെടുന്നതിനായി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലെ സുപ്രധാന പുരോഗതിയെ പ്രതിനിധീകരിക്കുന്നുവെന്ന് എംബിആർഎസ്‌സി ചെയർമാൻ ഹമദ് ഉബൈദ് അൽ മൻസൂരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home