ജൂൺ ഒന്ന് മുതൽ കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിരോധനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2023, 05:08 PM | 0 min read

കുവൈത്ത് സിറ്റി>  കുവൈത്തിൽ പകൽ സമയത്ത് തുറസ്സായ പ്രദേശങ്ങളിലെ തൊഴിലെടുക്കുന്നത് നിരോധിച്ചതായി മാനവ വിഭവശേഷി സമിതി അധികൃതർ അറിയിച്ചു. ഉച്ചക്ക് 11 മുതൽ വൈകീട്ട്  4 മണി വരെ  മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂൺ 1 മുതൽ ഓഗസ്ത് 31 വരെയാണ്  നിയന്ത്രണം  ഉണ്ടായിരിക്കുക. നിരോധത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ  സ്വകാര്യ മേഖലയിലെ എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home