ദമാം നവോദയ മാമുക്കോയ അനുസ്‌മരണം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 02, 2023, 02:41 PM | 0 min read

ദമാം> ചിരിയുടെ സുൽത്താൻ മാമുക്കോയയുടെ നിര്യാണത്തിൽ ദമാം നവോദയ കേന്ദ്ര കമ്മിറ്റി കോബാർ റീജിയണൽ ഓഫീസിൽ  വച്ച് അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഹമീദ് മാണിക്കോത്ത് അധ്യക്ഷനായ യോഗം സാഹിത്യകാരനും സംവിധായകനുമായ ഷിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് ഉദ്ഘാടനം  ചെയ്‌തു.

അനായാസമായ അഭിനയ ശൈലികൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച അതുല്യ നടനായിരുന്നു മാമുക്കോയ എന്ന് യോഗം അനുസ്മരിച്ചു. നവോദയകേന്ദ്ര കുടുംബവേദി പ്രസിഡന്റ് നന്ദിനി മോഹൻ, കേന്ദ്രരക്ഷാധികാരി മോഹനൻ വെള്ളിനേഴി, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം വിദ്യാധരൻ കോയാടൻ, നവോദയ കേന്ദ്ര വനിതാവേദി കൺവീനർ രശ്‌മി രഘുനാഥ്, കോബാർ ഏരിയാ സെക്രട്ടറി ഷബീർ, തുഖ്‌ബ ഏരിയ ആക്‌ടിങ് സെക്രട്ടറി ചന്ദ്രസേനൻ, കോബാർ ഏരിയ രക്ഷാധികാരി സിദ്ദിഖ് കല്ലായി തുടങ്ങിയവർ സംസാരിച്ചു.

ഷിഹാബുദ്ദീൻ  പൊയ്‌ത്തുംകടവ് സംവിധാനം ചെയ്‌ത് മാമുക്കോയ മുഖ്യ വേഷം അഭിനയിച്ച കബർ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടത്തി. വിദ്യാധരൻ കോയാട്ടൽ സ്വാഗതവും കുടുംബവേദി കോബാർ ഏരിയ സെക്രട്ടറി നിയാസ് കിളിമാനൂർ നന്ദിയും പറഞ്ഞു

 



deshabhimani section

Related News

View More
0 comments
Sort by

Home