മാമുക്കോയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കേളി സാംസ്‌കാരിക വേദി

റിയാദ്> നടന്‍ മാമുക്കോയയുടെ നിര്യാണത്തിൽ കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് കേരളത്തിലെ ഒരു തലമുറയെ ചിരിപ്പിച്ച മാമുക്കോയ അരങ്ങൊഴിഞ്ഞു. തനതായ കോഴിക്കോടൻ സംഭാഷണ ശൈലിയിലൂടെ മലായാളി പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ച മാമുക്കോയ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. അഞ്ഞൂറോളം സിനിമയിൽ അഭിനയിച്ചിട്ടുള്ള മാമുക്കോയയ്ക്ക് ഏറ്റവും നല്ല ഹാസ്യനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഹാസ്യ നടൻ എന്നതിലുപരി ഭാവതീവ്രതയാർന്ന ഒരു പിടി നല്ല കഥാപത്രങ്ങളും മാമുക്കോയ അവതരിപ്പിച്ചിട്ടുണ്ട്.
മാമുക്കോയയുടെ വിയോഗം മലയാള സിനിമാ ലോകത്തിനും സാംസ്‌കാരിക രംഗത്തിനും കനത്ത നഷ്‌ടം തന്നെയാണെന്നും മാമുക്കോയയ്ക്ക് കേളിയുടെ ആദാരഞ്ജലികൾ അർപ്പിക്കുന്നതായും കേളി സെക്രട്ടറിയറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.









0 comments