യുവകലാസാഹിതി അബുദാബി; പ്രസിഡന്റ് രാകേഷ് മൈലപ്രത്ത്, ജനറൽ സെക്രട്ടറി നിതിൻ പ്രദീപ്

അബുദാബി: യുവകലാസാഹിതി അബുദാബി വാർഷിക സമ്മേളനം 2025 - 2026 പ്രവർത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സെൻററിൽ വച്ച് നടന്ന സമ്മേളനം യുവകലാസഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു.
രാകേഷ് മൈലപ്രത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികളായ സുഭാഷ് ദാസ്, ബിജു ശങ്കർ, വിൽസൺ തോമസ്, സർഗാ റോയ്, ആർ ശങ്കർ എന്നിവർ സംസാരിച്ചു.
നാട്ടിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരായും, വിമാന ടിക്കറ്റ് ചാർജ് കളുടെ അനിയന്ത്രിതമായ വർദ്ധനവിനെതിരെയും സമ്മേളനം പ്രമേയങ്ങൾ പാസാക്കി. റോയ് ഐ വർഗീസ് ,സുനിൽ ബാഹുലയൻ , മനു കൈനകരി എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
2025 -26 വർഷത്തെ ഭാരവാഹികളായി രാകേഷ് മൈലപ്രത്ത് (പ്രസിഡൻറ്) , നിതിൻ പ്രദീപ് (ജനറൽ സെക്രട്ടറി), ടിങ്ക കോവൂർ (ട്രഷറർ), മനു കൈനകരി , ഷൽമ സുരേഷ് (വൈസ് പ്രസിഡൻറ്), സതീഷ് കാവിലകത്ത്, ആമീ ഹിഷാം (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.









0 comments