കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം: യമൻ സ്വദേശികൾ മക്കയിൽ അറസ്റ്റിൽ

ജിദ്ദ: ആറു കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച കുറ്റത്തിന് യമൻ സ്വദേശികളായ പുരുഷനെയും സ്ത്രീയെയും മക്കയിൽ അറസ്റ്റു ചെയ്തു. മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ്.
മക്ക റീജണൽ പൊലീസും സുരക്ഷാസേനയും മനുഷ്യക്കടത്ത് തടയാനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റും ചേർന്ന് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് അറസ്റ്റ്. റോഡുകളിലും സിഗ്നലുകളിലും തങ്ങളുടെ അതേ രാജ്യക്കാരായ ആറു കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് മക്ക പൊലീസ് അറിയിച്ചു.
പ്രതികളെ നിയമനടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുട്ടികൾക്ക് ആവശ്യമായ മാനുഷിക സേവനം നൽകാനുള്ള നടപടി ആരംഭിച്ചതായും സുരക്ഷാ അധികൃതർ വ്യക്തമാക്കി.









0 comments