ലോക ജലദിനം: പ്രചോദനമായി ഈസബെല്ല

h2o
വെബ് ഡെസ്ക്

Published on Mar 22, 2025, 08:52 PM | 1 min read

ദുബായ് : യുഎഇയിലെ വായനാ മാസവും ലോക ജലദിനമായ ശനിയാഴ്‌ച രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ഇംഗ്ലീഷിൽ ‘എച്ച് ടു ഒ ’ എന്ന കഥ വായിച്ചു.


കഥാകൃത്ത് സലീം അയ്യനത്തിന്റെ മലയാള ചെറുകഥകളിൽ ഒന്നാണിത്‌. കുടുംബത്തിലും സ്കൂളിലും സമൂഹത്തിലും വെള്ളം പാഴാക്കികളയുന്നതിനെതിരെ ഒരു കുട്ടി നടത്തുന്ന വീര്യപൂർവമായ പ്രതികരണം സാക്ഷിയാകാൻ ഇസബെല്ലയുടെ കഥ കുട്ടികളെ സഹായിക്കും. വെള്ളം സംരക്ഷിക്കാനുള്ള അവബോധം കുട്ടികളിൽ വളർത്താൻ ഈ കഥ പ്രചോദനം നൽകുമെന്ന് പ്രതീക്ഷയിലാണ് എഴുത്തുകാരൻ.

എം ടി വാസുദേവൻ നായർ പുസ്തകപ്രകാശനവേളയിൽ പറഞ്ഞവാക്കുകൾ അന്വർഥമായിരിക്കുന്നു. ഒരു കുട്ടിക്ക് വെള്ളത്തോടുള്ള പ്രത്യേക താൽപ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഈ കഥ സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഒരു മഹാദുരന്തത്തിൽ അവസാനിക്കുന്നുണ്ടെങ്കിലും ഈ കുട്ടി നമ്മുടെ കാലത്ത് പ്രത്യേകിച്ചും ചിന്തോദ്ദീപകമാണ്. നമ്മുടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വെള്ളത്തിനായുള്ള യുദ്ധങ്ങൾ നടക്കുന്ന സമയമാണിത്. ചില യുദ്ധങ്ങൾ ആരംഭിച്ചത് സ്വന്തം ഉള്ളിൽ വെള്ളത്തിന്റെ യജമാനന്മാരാകുക എന്ന ലക്ഷ്യത്തോടെയാണ്. അങ്ങനെയാണ് അത് സംഭവിച്ചത്. അതിനാൽ, ഈ കൊച്ചുകുട്ടിയുടെ മാതാപിതാക്കൾക്കോ മറ്റുള്ളവർക്കോ മനസ്സിലാകുന്നതിനു മുമ്പുതന്നെ വെള്ളത്തിന്റെ പ്രാധാന്യം അവന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. അതിനാൽ, പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്ത് പുതിയ ചിന്തകളിലേക്ക് പ്രവേശിക്കുക. അതാണ് ആവശ്യം. വിനോദത്തിന് പുറമെ പഠിപ്പിക്കൽ കൂടി എന്ന ഈ കഥയിലൂടെ സംഭവിക്കുന്നുണ്ട്. കുട്ടികൾ കഥവായിക്കുകമാത്രമല്ല ജലസംരക്ഷണത്തെ കുറിച്ചുള്ള അവരുടെ പ്രതികരണങ്ങൾ അറിയിക്കാനുള്ള ലിങ്ക് കൂടി കഥയ്ക്കൊപ്പം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home