ഫുജൈറയിൽ ബാങ്കിൽനിന്ന് ഇറങ്ങിയ സ്ത്രീയെ കൊള്ളയടിച്ചു; പ്രതികൾ മണിക്കൂറുകള്‍ക്കുള്ളിൽ പിടിയിൽ

ഫുജൈറ : ബാങ്കിൽ നിന്ന് പണം പിൻവലിച്ച് വരികയായിരുന്ന സ്ത്രീയുടെ പണം കവർന്ന രണ്ടുപേരെ ഫുജൈറ പൊലീസ് മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടി. 1,95,000 ദർഹം പിൻവലിച്ച് വാഹനത്തിൽ പോകുന്നതിനിടെ ടയർ പൊട്ടിയെന്ന് പറഞ്ഞ് സ്ത്രീെ കാറിൽ നിന്ന് പുറത്തിറക്കുകയായിരുന്നു. ശേഷം പ്രതികൾ പണം കവർന്ന് കടന്നുകളഞ്ഞുവെന്നായിരുന്നു പരാതി.
പ്രത്യേക അന്വേഷക സംഘത്തെ രൂപീകരിച്ച് ആരംഭിച്ച അന്വേഷണത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ പ്രതികളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവർ മറ്റ് എമിറേറ്റുകളിലെയും സമാനമായ കവർച്ചകളിൽ പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പ്രതികളെ തുടര്‍അന്വേഷണം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.









0 comments