Deshabhimani

എഐ മേഖലയിൽ സഹകരിക്കും യുഎഇ- ഫ്രാൻസ് പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തി

macrom
വെബ് ഡെസ്ക്

Published on Feb 09, 2025, 12:50 PM | 1 min read

ദുബായ്/ അബുദാബി: ഫ്രാൻസ് സന്ദർശിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസ് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, നിക്ഷേപ, സാംസ്ക്‌കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തെക്കുറിച്ച് ചർച്ചയായി. കാലാവസ്ഥ പ്രവർത്തനം, ഊർജം, നൂതന സാങ്കേതികവിദ്യ, നിർമിതബുദ്ധി എന്നീ മേഖലയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ചർച്ച ചെയ്തു.


ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമാധാനവും സ്ഥിരതയും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വിലയിരുത്തി. 2022 മുതൽ ഇരുരാജ്യങ്ങളും സമഗ്രവും തന്ത്ര പരവുമായ ഊർജ പങ്കാളിത്തം നിലനിർത്തുന്നുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. നിർമിത ബുദ്ധി മേഖലയിൽ പങ്കാളിത്തം സൃഷ്ടി ക്കാനും ധാരണയായി. യുഎഇ പ്രസിഡന്റിന്റെയും ഫ്രാൻസ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ ഫ്രാൻസ് വിദേശ മന്ത്രി ജീൻനോയൽ ബാരോട്ടും മുബദാല നിക്ഷേപ കമ്പനി സിഇഒ ഖൽദൂൺ അൽ മുബാറക്കും എഐ മേഖലയിലെ സഹകരണത്തിനുള്ള കരാർ ഒപ്പുവച്ചു.



deshabhimani section

Related News

0 comments
Sort by

Home